ട്യൂഷൻ അധ്യാപികയുടെ കൂരത സംസാരശേഷി കുറവുള്ള കുട്ടിയോട്: കാല്‍പാദം മുതല്‍ അരയ്ക്ക് താഴെ ഭാഗത്ത് വരെ അടികൊണ്ട് മുറിഞ്ഞ് ചോരയൊലിച്ച നിലയിൽ ആറാം ക്ലാസുകാരി: പരാതി നൽകിയപ്പോൾ പണം നൽകി സ്വാധീനിക്കാൻ ശ്രമം.

Spread the love

ചെങ്ങന്നൂര്‍: പാഠഭാഗം പഠിച്ചിട്ടില്ലെന്ന് ആരോപിച്ച്‌ സംസാരശേഷി കുറവുള്ള ആറാംക്ലാസുകാരിയെ ട്യൂഷന്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.
പതിനഞ്ചോളം കുട്ടികളുടെ മുന്നില്‍വെച്ചാണ് മര്‍ദ്ദിച്ചത്.

video
play-sharp-fill

ടീച്ചറും ഭര്‍ത്താവും ചേര്‍ന്ന് പണം നല്‍കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ മകളാണ് മര്‍ദ്ദനത്തിന് ഇരയായത്.

വീടിന് സമീപത്തെ ട്യൂഷന്‍ സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് ദമ്ബതികള്‍ കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബര്‍ 30നാണ് സംഭവം. കുട്ടിയുടെ കാല്‍പാദം മുതല്‍ അരയ്ക്ക് താഴെ ഭാഗത്ത് വരെ അടികൊണ്ട് മുറിഞ്ഞ് ചോരയൊലിച്ച നിലയിലായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.

സംഭവത്തിനുശേഷം ടീച്ചറുടെ ഭര്‍ത്താവ് വീട്ടിലെത്തി പണം നല്‍കിയെന്നും ഇത് തിരിച്ചുനല്‍കി ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നുവെന്നും മര്‍ദ്ദനമേറ്റ കുട്ടിയുടെ മാതാവ്

പറയുന്നു. പെയിന്റിങ് ജോലിക്കാരനായ പിതാവിനും സംസാരശേഷി കുറവുണ്ട്. പോലീസിൽ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു.