video
play-sharp-fill
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: രണ്ട് പ്രതികൾ പിടിയിൽ

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: രണ്ട് പ്രതികൾ പിടിയിൽ

 

വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിത്, അഭിരാം എന്നിവരെയാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തത്. കൽപ്പറ്റയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ പനമരം സ്വദേശികളായ വിഷ്ണു, നബീൽ എന്നിവർക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്.

 

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരക്കാണ് മാനന്തവാടി കൂടല്‍ കടവ് ഡാമിന് സമീപം മാതൻ എന്ന യുവാവിനെ നാലംഗ സംഘം ആക്രമിച്ചത്. വാഹനം പാർക്ക് ചെയ്യുന്നതിനെ സംബന്ധിച്ചുള്ള തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്.

 

കല്ലുമായി ആക്രമിക്കാനെത്തിയ ആളെ തടയുകയായിരുന്നു മാതന്‍. പിന്നീട് കാര്‍ മുന്നോട്ടെടുത്തപ്പോല്‍ ഡോറില്‍ കൈ കുടുങ്ങിയ മാതനെ അരകിലോമീറ്ററോളം വലിച്ചിഴക്കുകയായിരുന്നു. മന്ത്രി ഒ ആർ കേളു ചികിത്സയിൽ കഴിയുന്ന മാതനെ സന്ദർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group