video
play-sharp-fill
കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി: വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ തൊഴിലാളി മരിച്ചു

കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി: വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ തൊഴിലാളി മരിച്ചു

 

വാൽപ്പാറ: കാട്ടാന ആക്രമണത്തിൽ ചികിത്സയിലിരിക്കെ തൊഴിലാളി മരിച്ചു തമിഴ്‌നാട് വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി ചന്ദ്രൻ (62) ആണ് മരിച്ചത്. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മരിച്ചത്.

 

കഴിഞ്ഞ 10നായിരുന്നു സംഭവം. ചന്ദ്രൻ ഉൾപ്പടെ നാല് പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതോടെ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് പേര് കാട്ടാന ആക്രമണത്തിൽ മരിച്ചു.

 

സമീപകാലത്തായി വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ വർദ്ധിക്കുകയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കണക്കുപ്രകാരം കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 909 പേർ കൊല്ലപ്പെട്ടു. 7492 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group