
ശബരിമല : സന്നിധാനം പൊലീസ് സ്പെഷ്യല്‍ ഓഫീസറായി ബി കൃഷ്ണകുമാർ ചുമതലയേറ്റു. സ്പെഷ്യല്‍ ഓഫീസറായിരുന്ന പി ബി ജോയിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ ക്രമീകരണം.
റെയില്‍വേ പൊലീസ് സൂപ്രണ്ടായ കൃഷ്ണകുമാർ കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. ശബരിമലയില്‍ നടത്തിയ കൃത്യമായ മുന്നൊരുക്കം ഭക്തർക്ക് സുഗമദർശനം
സാധ്യമാക്കിയെന്നും തീർഥാടരോട് വിവിധ ഭാഷകളില്‍ സംസാരിക്കാൻ പൊലീസുകാർക്ക് പരിശീലനം നല്‍കിയതായും കൃഷ്ണകുമാർ പറഞ്ഞു. സന്നിധാനത്ത് സ്പെഷല്‍ ഓഫീസറായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും കൂടുതല്‍ സേവനമനുഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കൃഷ്ണകുമാർ.
സന്നിധാനം അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസറായി ടി എൻ സജീവും ജോയിന്റ് സ്പെഷ്യല്‍ ഓഫീസറായി മാനന്തവാടി എഎസ്പി ഉമേഷ് ഗോയലും ചുമതലയേറ്റു.



