ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞു

Spread the love

 

പത്തനംതിട്ട: പമ്പാവാലിക്ക് സമീപം നാറാണംതോട് ഭാഗത്ത് ശബരിമല തീർത്ഥാടകരുമായി സഞ്ചരിച്ച കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു അപകടത്തിൽപ്പെട്ടു. ബ്രേക്ക് നഷ്ടമായ ബസ് കുഴിയിലേക്ക് ചെരിയുകയായിരുന്നു. തുടർന്ന് സമീപത്തുള്ള മരത്തിൽ തങ്ങിനിന്നു.

video
play-sharp-fill

 

ബ്രേക്ക് നഷ്ടമായെന്ന് തീർത്ഥാടകർക്ക് ഡ്രൈവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഉടൻ തന്നെ തീർത്ഥാടകർ ബസിൽ നിന്ന് പുറത്തിറങ്ങിയത് കൊണ്ട് വലിയൊരു അപകടം ഒഴിവായി. പിന്നീട് പോലീസെത്തി ബസ്സ് ഉയർത്താനുള്ള ശ്രമങ്ങൾ നടത്തി.

 

അതേസമയം, പമ്പാ ചാലക്കയത്ത് ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group