
മുംബൈ: പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. യുപി ആഗ്ര സ്വദേശി ദീൻദയാൽ മോത്തിറാം സിംഗിനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഗ്രാൻഡ് റോഡിൽ ഷെയർ ടാക്സിയിൽ വച്ചായിരുന്നു സംഭവം.
സോഫിയ കോളേജ് പരിസരത്ത് നിന്നാണ് യുവതി ഷെയർ ടാക്സ്സിയിൽ കയറിയത്. ഈ സമയം പ്രതിയും ടാക്സിയിലുണ്ടായിരുന്നു. പിന്നാലെ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഷെയർ ടാക്സിയിൽ നിന്ന് ഇറങ്ങിയ ശേഷവും ഇയാൾ പെൺകുട്ടിയെ പിന്തുടർന്നു.
തുടർന്ന് പെൺകുട്ടി തന്നെയാണ് ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുപിയിലേക്ക് കടന്ന യുവാവിനെ പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവാവിനെ നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


