
അമ്പലവയൽ: ഡൽഹി എയർപോർട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളർ അയച്ചുകൊടുത്തത് പണം നൽകണമെന്നും വിശ്വസിച്ച് നെന്മേനി സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ വിദേശി അറസ്റ്റിൽ. നൈജീരിയൻ സ്വദേശി മാത്യു എമേക (30) ആണ് അറസ്റ്റിലായത്.
2023 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. പല തവണകളായി 4,45,000 രൂപ തട്ടിയെടുത്തു. തട്ടിപ്പ് ആണെന്ന് മനസിലായ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ നവംബർ പതിനൊന്നിന് ഡൽഹിയിൽ നിന്ന് പ്രതിയെ പിടികൂടിയ ശേഷം ദ്വാരക കോടതിയിൽ ഹാജരാക്കി. പിന്നീട് ട്രാൻസിസ്റ്റ് റിമാൻഡ് വാങ്ങി അമ്പലവയൽ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുൾ ഷരീഫിൻ്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ്എച്ച് ഒ അനൂപ്, സബ് ഇൻസ്പെക്ടർ ഷാജഹാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജു, സിവിൽ പൊലീസ് ഓഫീസർ നിഖിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



