എരുമേലി മുക്കൂട്ടുതറയിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് പേർക്ക് പരിക്ക്

Spread the love

എരുമേലി : മുക്കൂട്ടുതറയിൽ ശബരിമല തീർത്ഥാടക വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്.

തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെയോടെയാണ് അപകടമുണ്ടായത്.

പരുക്കേറ്റവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും, രണ്ട് പേരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് സോൺ അധികൃതർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സേഫ് സോൺ അധികൃതർ വാഹനം ഉയർത്താനുള്ള ശ്രമം തുടരുകകയാണ്.