video
play-sharp-fill
മദ്യപിച്ച ശേഷം കാറിനുള്ളില്‍ എസി ഇട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി

മദ്യപിച്ച ശേഷം കാറിനുള്ളില്‍ എസി ഇട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി

കരുപ്പൂർ: മദ്യപിച്ച്‌ ബോധമില്ലാതെ കാറില്‍ കിടന്നുറങ്ങിയ വില്ലേജ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി.

തമിഴ്‌നാട്ടില്‍ ചിന്നകാങ്കയം പാളത്താണ് സംഭവം.
വേലംപാളയം വില്ലേജ് ഓഫീസറായ ജഗന്നാഥൻ(47) ആണ് മരിച്ചത്.

കാറിനുള്ളില്‍ എസി പ്രവർത്തിപ്പിച്ചുകൊണ്ടാണ് ഇയാള്‍ കിടന്നുറങ്ങിയത്.
ജഗന്നാഥന്റെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേക്ക് പോയിരുന്നു. അതിനാല്‍ ഇയാള്‍ ഒറ്റയ്‌ക്കാണ് വീട്ടിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ ഓണായി എസി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും, അതിനുള്ളില്‍ നിന്ന് ദുർഗന്ധം വരുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടു. ജഗന്നാഥനെ അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാതായതോടെയാണ് അയല്‍വാസികള്‍ ഈ വിവരം ജഗന്നാഥന്റെ ഭാര്യയെ വിളിച്ച്‌ അറിയിക്കുന്നത്.

ഇവർ ഉടൻ തന്നെ വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ കണ്ണാടി തകർത്ത് നടത്തിയ പരിശോധനയിലാണ് ജഗന്നാഥനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മദ്യലഹരിയില്‍ എസി പ്രവർത്തിപ്പിച്ച്‌ കിടന്നുറങ്ങിയതാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.