
തൃശൂർ: പുതുക്കാട് സെന്ററില്‍ യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊട്ടേക്കാട് സ്വദേശി ബബിതയ്ക്കാണ് കുത്തേറ്റത്.
ആക്രമണം നടത്തിയ കേച്ചേരി സ്വദേശി ലെസ്റ്റിൻ പൊലീസില്‍ കീഴടങ്ങി. ഒമ്പന് കുത്തുകളാണ് യുവതിയുടെ ശരീരത്തിലേറ്റത്.
ഗുരുതരമായി പരിക്കേറ്റ ബബിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പുതുക്കാട് ജങ്ഷനില്‍വെച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബബിതയും ലെസ്റ്റിനും കുറച്ചുകാലമായി വേർപിരിഞ്ഞ് കഴിയുകയാണ്. നേരത്തേയും ബബിതയുടെ പരാതിയില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.