ഉദ്ഘാടനം ചെയ്യാനിരിക്കെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും വാ​തി​ലു​ക​ൾ​ക്ക് തീ​യി​ടു​ക​യും ചെയ്ത സം​ഭ​വം: സി​പി​എം അ​നു​ഭാ​വി​യാ​യ ഒരാൾ പിടിയിൽ; ഒ​ന്നി​ല​ധി​കം പേ​ർ​ക്ക് ​ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെന്ന് പോലീസ്

Spread the love

ക​ണ്ണൂ​ർ: ഉദ്ഘാടനം ചെയ്യാനിരിക്കെ പി​ണ​റാ​യി​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വെ​ണ്ടു​ട്ടാ​യി ക​നാ​ൽ​ക​ര സ്വ​ദേ​ശി വി​പി​ൻ​രാ​ജാ​ണ് പി​ടി​യി​ലാ​യ​ത്.

video
play-sharp-fill

ഇ​യാ​ൾ സി​പി​എം അ​നു​ഭാ​വി​യാ​ണെ​ന്ന് പോലീ​സ് പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച​ വൈകീട്ടാണ് വി​പി​ൻ​രാ​ജി​നെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഒ​ന്നി​ല​ധി​കം പേ​ർ​ക്ക് ഈ ​ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് പോലീ​സ് പ​റ​യു​ന്ന​ത്.

ഇ​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വെ​ണ്ടു​ട്ടാ​യി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കെ​ട്ടി​ടം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കേ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പു​തി​യ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും വാ​തി​ലു​ക​ൾ​ക്ക് തീ​യി​ടു​ക​യും ഉ​ദ്ഘാ​ട​ന​ത്തി​നാ​യെ​ത്തി​ച്ച വാ​ട​ക സാ​മ​ഗ്രി​ക​ൾ ക​നാ​ലി​ൽ ത​ള്ളു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് കെപിസിസി പ്രസിഡന്റ് നടത്തിയത്.

10 കുട്ടികളെ രാത്രി അയച്ചാൽ സിപിഎമ്മിന്റെ ഓഫീസുകൾ കാണില്ലെന്നായിരുന്നു കെ. സുധാകരന്റെ വെല്ലുവിളി.