നേന്ത്രപ്പഴം ഉള്‍പ്പെടെ ഇരുട്ടടി നല്‍കിയപ്പോൾ സാധാരണക്കാര്‍ക്ക് ആശ്വസിക്കാൻ വില കുറഞ്ഞിരിക്കുകയാണ് ഓറഞ്ചിന്;100 രൂപയ്ക്ക് മൂന്നുകിലോ വരെ കിട്ടും

Spread the love

വെഞ്ഞാറമൂട്: മഞ്ഞുമാസം തുടങ്ങിയതോടൊപ്പം ഓറഞ്ചുകളുടെ കാലവും തുടങ്ങിയിരിക്കുകയാണ്. കിലോയ്ക്ക് 100 രൂപവരെയായിരുന്ന ഓറഞ്ച് സീസണ്‍ തുടങ്ങിയതോടെ 100 രൂപയ്ക്ക് മൂന്ന് കിലോ വരെ കിട്ടും.മദ്ധ്യപ്രദേശ്, ഹിമാചല്‍, ഊട്ടി എന്നിവിടങ്ങളില്‍ നിന്നുമാണ് മധുരമുള്ള ഓറഞ്ചുകൾ വിപണിയില്‍ എത്തുന്നത്.

video
play-sharp-fill

ഇതോടെ വഴിയോരങ്ങളും കടകളിലും ഓറഞ്ചുകളുടെ വൻ നിരതന്നെ കാണാം. ഇവിടെ മൂന്നാറിലും, നെല്ലിയാമ്പതിയിലും ഓറഞ്ച് ഉത്പാദിപ്പിക്കുന്നുണ്ടങ്കിലും രുചിയില്‍ വ്യത്യാസമുണ്ട്. ഉത്പാദന സ്ഥലങ്ങളില്‍ സീസണ്‍ ആയതോടെ കിലോയ്ക്ക് 10 രൂപ മുതല്‍ പതിനഞ്ച് രൂപ വരെയാണ് വില. നേന്ത്രപ്പഴം ഉള്‍പ്പെടെ എല്ലാ പഴവർഗങ്ങള്‍ക്കും വില കൂടിനില്‍ക്കുന്ന സാഹചര്യത്തില്‍ ഓറഞ്ചിന് വിലകുറഞ്ഞത് സാധാരണക്കാർക്ക് ആശ്വാസമാണ്.

വഴിയോരങ്ങളില്‍ യാത്രക്കാരുടെ ദാഹമകറ്റാൻ ഓറഞ്ച് ജ്യൂസും ഇപ്പോള്‍ സുലഭമാണ്. അത്യാവശ്യം ദാഹം മാറ്റാൻ കഴിവുള്ള ഓറഞ്ചുകളിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി ഏറെ അടങ്ങിയിട്ടുണ്ട്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഓറഞ്ചിന് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമുള്ള കഴിവുണ്ട്. പ്രതിരോധശക്തി മെച്ചപ്പെടുത്താനും വിളർച്ച തടയാനും മികച്ചതാണ് ഓറഞ്ച്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group