Wednesday, April 22, 2026

ലക്ഷദ്വീപിൽ വിനോദയാത്രായ്ക്കെത്തിയ രണ്ട് ആൺക്കുട്ടികൾ കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

Spread the love

 

കവരത്തി: ലക്ഷദ്വീപിൽ വിനോദയാത്രായ്ക്കെത്തിയ രണ്ട് ആൺക്കുട്ടികൾ മുങ്ങി മരിച്ചു. ബംഗാരം ദ്വീപിൽ കുളിക്കാൻ ഇറങ്ങിയ മുഹമ്മദ് ഫവാദ് ഖാൻ (6), അഹമദ് സഹാൻ സൈദ് (6) എന്നിവരാണ് മരിച്ചത്.

video
play-sharp-fill

 

വിനോദയാത്ര സംഘത്തിലെ അധ്യാപികമാരുടെ കുട്ടികളാണ് ഇരുവരും. ചെത്തിലാത്ത് ദ്വീപിലെ ജെ ബി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കടലിൽ കുളിക്കുന്നതിനിടെ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു.

 

ഉടൻ തന്നെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായി. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രാഥമിക നടപടികൾക്കു ശേഷം മൃതദേഹങ്ങൾ ബോട്ട് മാർ​ഗം ഇവർ താമസിക്കുന്ന ദ്വീപിലേക്ക് എത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group