നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഫലമാണ് പേരയ്ക്ക; ചുവന്ന പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

Spread the love

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, അയേൺ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

ചുവന്ന പേരയ്ക്കയില്‍ നാരുകള്‍ ധാരാളം ഉണ്ടാകും. അതിനാല്‍ ഇവ കഴിക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക കഴിക്കുന്നത് ഹൃദയാരോഗ്യം  സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയ ചുവന്ന പേരയ്ക്ക രോഗ  പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

വിറ്റാമിന്‍ എ, സി ധാരാളം അടങ്ങിയപേരയ്ക്ക കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും  സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. ചുവന്ന പേരയ്ക്കയിലെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ സന്ധികളുടെ ആരോഗ്യത്തിനും നല്ലതാണ്. നാരുകളാല്‍ സമ്പന്നമായ പേരയ്ക്ക കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം നിയന്ത്രിക്കാനും സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ പേരയ്ക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്.

ഇത് കൊളാജിന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ തടയാൻ സഹായിക്കുന്നു. തലമുടിയുടെ ആരോഗ്യത്തിനും ചുവന്ന പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.