കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഹോസ്റ്റൽ വാർഡിന്റെ പെരുമാറ്റമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികൾ, കോളേജ് മാനേജ്മെന്റിനും വാർഡനുമെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

Spread the love

 

കണ്ണൂർ: കാഞ്ഞങ്ങാട് നഴ്സിംഗ്  വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ വിദ്യാർത്ഥിനി ചൈതന്യ (20) ആണ് ഹോസ്റ്റൽ മുറിയിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി 12.30 മണിയോടുകൂടിയായിരുന്നു സംഭവം. ഹോസ്റ്റൽ വാർഡൻ്റെ പെരുമാറ്റത്തെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന ആരോപണവുമായി സഹപാഠികളും മറ്റ് വിദ്യാർത്ഥികളും രംഗത്തെത്തി.

 

അതേസമയം, മാനസിക സമ്മർദ്ദങ്ങൾ ഉള്ളതിനാലാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കോളേജ് മാനേജ്മെന്റിന്റെ വിശദീകരണം. പരീക്ഷയിൽ തോറ്റു പോകുമോ എന്ന വിദ്യാർത്ഥിനിയെ ഭയമാണ് വിദ്യാർത്ഥിനിയിൽ ഉണ്ടായിരുന്നത്.

 

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനിയുടെ നില അതീവഗുരുതമായി തുടരുന്നു. 50% ബ്രെയിൻ ഡെത്ത് സംഭവിച്ച വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി നഴ്സിംഗ് വിദ്യാർഥികൾ രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group