
ശബരിമല: സന്നിധാനത്ത് നടൻ ദിലീപിന് വിഐപി ദര്‍ശനം നല്‍കിയതില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് ദേവസ്വം പ്രസിഡന്‍റ് എന്‍ പ്രശാന്ത്. നാല് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാർഡുമാര്‍ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
ഇവരുടെ വിശദീകരണം കേട്ട ശേഷം തുടർ നടപടിയുണ്ടാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. ഹരിവരാസനം സമയത്ത് കുറച്ചുനേരം ദർശനം തടസ്സപ്പെട്ടു എന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം മുറി അനുവദിച്ചതിൽ ഒരു ക്രമക്കേടും ഇല്ല. സ്വാഭാവിക നടപടി മാത്രമാണ്. എന്നാല്‍ വിഐപി ദര്‍ശനം നല്‍കിയതിലെ വീഴ്ച ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group