
കോട്ടയം : എൽ.ഐ.സി ഏജന്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് തിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ സാരഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
കുരുവിള തോമസിനെ പ്രസിഡന്റ്റായും ജോർജ് കെ.ജോണിനെ വെസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ടി.ജി ഗോപിനാഥൻ നായർ, നാരായണൻകുട്ടി വി.ആർ പുന്നൂസ് പി.വർഗീസ്, പി.ആർ പ്രദീപ്, റെജി മാത്യു എന്നിവരെ ജനറൽ വിഭാഗത്തിൽ നിന്നും പി.സി അനിത, മിനി റെജി എന്നിവരെ വനിതാ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്തു.
കെ.എം ഇന്ദിരയാണ് പട്ടിക ജാതി പട്ടിക വർഗ പ്രതിനിധി. നിക്ഷേപക വിഭാഗത്തിൽ നിന്നും പി.എസ് കുഞ്ഞുമോളെയും, 40 വയസിൽ താഴെയുള്ളവർക്കുള്ള പൊതുവിഭാഗത്തിൽ നിന്നും എ.അഭിജിത്തിനെയും, സ്വീൻ മോൾ പി.സിയെയും തിരഞ്ഞെടുക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group