ഡോ. ഭീംറാവു അംബേദ്കറുടെ ഓർമ്മദിനാചരണം ; നെട്ടിശ്ശേരിയിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ അംബേദ്കർ മഹാപരിനിർവാൺ ദിവസമായി ആചരിച്ചു
സ്വന്തം ലേഖകൻ
നെട്ടിശ്ശേരി : ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 75-ാം വാർഷികത്തിൽ മുഖ്യ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ ഓർമ്മദിനം നെട്ടിശ്ശേരിയിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ അംബേദ്കർ മഹാപരിനിർവാൺ ദിവസമായി ആചരിച്ചു.
അടിസ്ഥാന ജനവിഭാഗവും, സാധാരണക്കാരും അടിമത്തം ഉപേക്ഷിച്ച് നീതിയ്ക്കായി പോരാട്ടം നടത്തുവാൻ ഒത്തു ചേരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി.എം.പി. സംസ്ഥാന കമ്മറ്റി അംഗം ജോസ് മാറോക്കി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദളിത് ഡെവലപ്പ്മെൻ്റ് ഫെഡറേഷൻ തൃശൂർ ജില്ലാ സെക്രട്ടറി ശശി നെട്ടിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. റിട്ടയർ മേജർ സുബൈദാർ കെ.കെ.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം വിൽസൻ പണ്ടാരവളപ്പിൽ, കെ.പി.രാധാകൃഷ്ണൻ, ജെൻസൻ ജോസ് കാക്കശ്ശേരി, യു.വിജയൻ, എച്ച്.ഉദയകുമാർ, സി.പഴനിമല, ടി.ശ്രീധരൻ, ബിജു ചിറയത്ത്, തവരാജ് കുന്നംകുളം എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0