കുട്ടികളുടെ ഭക്ഷണത്തില്‍നിന്ന് ചിലത് ഒഴിവാക്കാം; ഇല്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾ; കുട്ടികൾക്ക് നൽകാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയെന്നറിയാം
കുട്ടികളുടെ ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയവ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. അതേസമയം കുട്ടികളുടെ ഡയറ്റില്‍ നിന്ന് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിഞ്ഞിരിക്കാം.
കുട്ടികള്‍ക്ക് പൊതുവേ ശീതളപാനീയങ്ങള്‍ കുടിക്കാന്‍ ഇഷ്ടമുള്ളവരാണ്. എന്നാല്‍ സോഡകള്‍, മറ്റ് മധുരമുള്ള പാനീയങ്ങള്‍ എന്നിവയില്‍ വലിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കൂട്ടാനും പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതിനും കാരണമാകും. പകരം, കുട്ടികള്‍ക്ക് വെള്ളം, പാല്‍, കരിക്കിന്‍ വെള്ളം എന്നിവ നല്‍കാന്‍ ശ്രദ്ധിക്കാം.
കുട്ടികളുടെ പ്രിയപ്പെട്ട ഹോട്ട് ഡോഗ്, സോസേജ് എന്നിവയില്‍ പ്രിസര്‍വേറ്റീവുകളും ഉയര്‍ന്ന അളവിലുള്ള സോഡിയവും അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിന് കാരണമാകും. അതിനാല്‍ ഇവയും കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികള്‍ മിഠായിയും മധുരപലഹാരങ്ങളും പതിവായി കഴിക്കുന്നത് ദന്താരോഗ്യം മോശമാക്കും. അതിനൊപ്പം പ്രമേഹ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഫ്രെഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കന്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാന്‍ ഇടയാക്കും.
കുട്ടികളുടെ പ്രിയപ്പെട്ട പല ഭക്ഷ്യവസ്തുക്കളിലും ഉയര്‍ന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജക്കുറവിന് ഇടയാക്കും. കൂടാതെ, മാനസികാവസ്ഥയെയും ഏകാഗ്രതയെയും ബാധിക്കുകയും ചെയ്യും. മധുരം കൂടിയ ഭക്ഷ്യവസ്തുക്കള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം.