
കോട്ടയം : കുറിച്ചിയിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ ട്രെയിൻ തട്ടി മരിച്ചു.
കുറിച്ചി എസ്.പുരം പുളിക്കുഴി ഭാഗത്ത് വട്ടച്ചിറയിൽ വീട്ടിൽ കുട്ടൻ കൃഷ്ണൻ (75) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം.
കുറിച്ചി ഔട്ട് പോസ്റ്റിന് സമീപത്തെ ലെവൽ ക്രോസിലൂടെ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ജയന്തി ജനത എക്സ്പ്രസ് ഇടിയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം നടന്ന ഉടൻ തന്നെ മരണം സംഭവിച്ചു. ഇയാൾ കാഴ്ച പരിമിതി നേരിടുന്ന വ്യക്തിയാണെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.