കോട്ടയം അയ്മനം പഞ്ചായത്ത്‌ ഭിന്നശേഷി കലാമേള “നിറക്കൂട്ട് 2024″ നാളെ: അയ്മനം പി.ജെ.എം. യു.പി. സ്കൂളിൽ രാവിലെ 9.30 ന് ആരംഭിക്കും: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ കലാമേള ഉദ്ഘാടനം ചെയ്യും.

Spread the love

അയ്മനം : ഭിന്നശേഷി സമൂഹത്തിനെ നാടിൻറെ മുഖ്യ ധാരയിലേയ്ക്കുയർത്തുക, കൂട്ടായ്‌മയിലൂടെ അവരുടെ കലാവാസന പ്രോത്സാഹിപ്പിക്കുക ഉന്നതിയിലേയ്ക്ക് നയിക്കുക എന്ന പൂർണ്ണ ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് “നിറക്കൂട്ട് 2024″ എന്ന പേരിൽ ഭിന്നശേഷി കലാമേള സംഘടിപ്പിക്കുന്നു.

നാളെ രാവിലെ 9.30 ന് അയ്മനം പി.ജെ.എം. യു.പി. സ്കൂളിലാണ് കലാമേള സംഘടിപ്പിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ കലാമേള ഉദ്ഘാടനം ചെയ്യും.

തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറും. സമാപന സമ്മേളനത്തോടനുബന്ധിച്ച് കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള ഒളശ്ശ സർക്കാർ സ്കൂളിലെ കുട്ടികളുടെ “ഹെലൻ കെല്ലർ മെലഡീസ്” അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ വിജയത്തിനായി ഏവരുടേയും സഹകരണം ഉണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ നീതു കെ.എസ് എന്നിവർ അറിയിച്ചു.