
തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേക്ക്. ഇന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് ഡിവൈഎഫ്‌ഐ അംഗത്വം സ്വീകരിക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയാണ് എകെ ഷാനിബ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഷാനിബ് കോണ്‍ഗ്രസ് വിട്ടത്. വി ഡി സതീശന്‍, ഷാഫി പറമ്പില്‍, കോക്കസിനെതിരെ ഷാനിബ് പരസ്യ പ്രതികരണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഷാനിബ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്.
കോണ്‍ഗ്രസുകാരനായി തന്നെ തുടരുകയെന്ന തന്റെ ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് ഷാനിബ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.ഒരേ സമയം ആർഎസ്എസുമായും എസ്ഡിപിഐയുമായും തെരഞ്ഞെടുപ്പ് ബന്ധത്തിന് ശ്രമിക്കുന്ന കോൺഗ്രസും മുസ്ലിം ലീഗും കേവലം അധികാര രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അധികാരത്തിലെത്താൻ ഏത് വർഗീയതയുമായും ചേരാൻ മടിയില്ലാത്ത ,അതിനെ ചോദ്യം ചെയ്യാൻ ഒരാൾ പോലും ബാക്കിയില്ലാത്ത പാർട്ടിയാണ് ഇന്നത്തെ കോൺഗ്രസെന്നും ഷാനിബ് തുറന്നടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു തിരുത്തലിനും തയ്യാറാകാതെ തെറ്റിൽ നിന്ന് തെറ്റിലേക്ക് തുടരെ തുടരെ സഞ്ചരിക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ഒരു സാധാരണ കോൺഗ്രസ്കാരനാണ് എന്ന് പറഞ്ഞ് തുടരുന്നത് പോലും ഇനി മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണെന്ന തുറന്നെഴുത്തോട് കൂടിയാണ് അദ്ദേഹം തന്‍റെ എഴുത്ത് പൂർത്തിയാക്കുന്നത്.