
അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. ആലപ്പുഴ മാരാരിക്കുളം സ്വദേശി വിഷ്ണു വി ചന്ദ്രൻ (31) നെയാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ സ്വദേശിയായ യുവതിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുമായി അടുപ്പത്തിലാവുകയും ചെയ്തു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി 9 ലക്ഷം രൂപ പല തവണകളായി യുവതിയിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു.
ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ പ്രതി ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group