
ഡൽഹി: ഇന്ത്യ-നേപ്പാള്‍ അതിർത്തിയില്‍ പട്രോളിങ്ങിനിടെ എസ്‌എസ്ബി ജവാൻമാർ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി
രണ്ട് സ്ത്രീകളെ അതിർത്തി കടത്താനായി കൊണ്ടുവന്ന മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എസ്‌എസ്ബി ജവാൻമാർ കസ്റ്റഡിയില്‍ എടുത്ത രണ്ടു സ്ത്രീകളെയും മൂന്നു പുരുഷന്മാരെയും ലൗകാഹ ബസാറിലുള്ള എസ്‌എസ്ബി ക്യാമ്പിലേക്ക് കൊണ്ട് വരികയും ,അവിടെ അസിസ്റ്റൻ്റ് കമാൻഡൻ്റ് അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന്
ചോദ്യം ചെയ്യലില്‍ പുർണിയ ജില്ലയിലെ ബയാസി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ഇവർ എത്തിയതെന്നും, സ്ത്രീകളെ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇരുവരേയും പ്രലോഭിപ്പിച്ച് നേപ്പാളിലേക്ക് കൊണ്ടുപോയിരുന്നതായും വ്യക്തമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് സംഘത്തിലെ പുരുഷന്മാരായ മുഹമ്മദ് ആസാദ് ആലം (49), മുഹമ്മദ് മുഷാഹിദ് (37), മുഹമ്മദ് തബ്രേസ് ആലം (44) എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു . 33 ഉം 22 ഉം വയസ്സുള്ള യുവതികളായിരുന്നു ഇവർക്കൊപ്പമുണ്ടായിരുന്നത്.
അതേസമയം , തങ്ങളെ ജോലിക്കെന്നു പറഞ്ഞു നേപ്പാളില്‍ എത്തിക്കുകയും , തുടർന്ന് മറ്റ് ആളുകള്‍ തങ്ങളുമായി ബലമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെടാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായി അസിസ്റ്റൻ്റ് കമാൻഡൻ്റിനോട് സ്ത്രീകള്‍ പറഞ്ഞു. തുടർന്ന് മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് സ്ത്രീകളെയും ജഞ്ജർപൂർ കോടതിയില്‍ ഹാജരാക്കി.