ശബരിമലയിലെ അതിഥി മന്ദിരങ്ങളിലും ഡോണര്‍ മുറിയിലും ആരും അനധികൃതമായി തങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Spread the love

കൊച്ചി : ശബരിമലയിലെ അതിഥി മന്ദിരങ്ങളിലും ഡോണര്‍ മുറിയിലും ആരും അനധികൃതമായി തങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി.

പാലക്കാട് സ്വദേശിയായ സുനില്‍കുമാര്‍ മണ്ഡലകാലത്തും മാസ പൂജയ്ക്കും നട തുറക്കുന്ന ദിവസങ്ങളിലും ശബരിമലയില്‍ താമസിക്കുന്നുണ്ടെന്നും ശ്രീകോവിലിന് തൊട്ടുമുന്നില്‍ നിന്ന് എല്ലാ ദിവസവും തൊഴുകയും ചെയ്യുന്നുണ്ടെന്ന സ്പെഷ്യല്‍ കമ്മിഷണർ നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത്കുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിറക്കിയത്.

 

സുനിൽ കുമാർ ഗോശാല സംരക്ഷിക്കാനുള്ള ചെലവ് വഹിക്കുന്നു, ക്ഷേത്രത്തിലേയ്ക്ക് പൂജാ സാധനങ്ങള്‍ സംഭാവന ചെയ്യുന്നു എന്നിവയുടെ പേരിലാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ മറ്റാര്‍ക്കും ലഭിക്കാത്ത ആനുകൂല്യം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.താന്‍ സന്യാസ ജീവിതപാതയാണ് പിന്‍തുടരുന്നതെന്നും പ്രത്യേക ആനുകൂല്യമൊന്നും പറ്റുന്നില്ലെന്നും സുനില്‍കുമാര്‍ ബോധിപ്പിച്ചു. എന്നാല്‍ ഇളവ് അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group