video
play-sharp-fill
ഒന്നാം സ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ് ; ബാര്‍ക്ക് റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന റിപ്പോർട്ടർ ടിവിക്ക് കഴിഞ്ഞ തവണ ലഭിച്ച 75.53 ൽ നിന്നും 77.60 ലേക്ക് മുന്നേറി ; ട്വന്റിഫോര്‍ കുറുക്കുവഴി പ്രയോഗിച്ചിട്ടും 60 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ; നാലാം സ്ഥാനത്ത് പതിവ് പോലെ മനോരമ ന്യൂസും അഞ്ചാം സ്ഥാനത്ത് മാതൃഭൂമി ന്യൂസും ; ഏറ്റവും പിന്നിലായി മീഡിയവണ്‍ ചാനലും

ഒന്നാം സ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ് ; ബാര്‍ക്ക് റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന റിപ്പോർട്ടർ ടിവിക്ക് കഴിഞ്ഞ തവണ ലഭിച്ച 75.53 ൽ നിന്നും 77.60 ലേക്ക് മുന്നേറി ; ട്വന്റിഫോര്‍ കുറുക്കുവഴി പ്രയോഗിച്ചിട്ടും 60 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ; നാലാം സ്ഥാനത്ത് പതിവ് പോലെ മനോരമ ന്യൂസും അഞ്ചാം സ്ഥാനത്ത് മാതൃഭൂമി ന്യൂസും ; ഏറ്റവും പിന്നിലായി മീഡിയവണ്‍ ചാനലും

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ ചാനൽ യുദ്ധത്തിൽ പുതിയ ബാർക്ക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് മുന്നിൽ. ഇത്തവണ 93.05 പോയിന്റോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് ഉപതിരഞ്ഞെടുപ്പു ചൂടാറിയതോടെ പോയ വാര്‍ത്താ വാരത്തില്‍ എടുത്തുപറയാന്‍ കഴിയുന്ന വലിയ ബ്രേക്കിംഗുകളൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ മത്സരം പൊതുവേ കുറഞ്ഞ വാര്‍ത്താവാരമായിരുന്നു ഇത്. ഈ വാരത്താ വാരത്തില്‍ ബാര്‍ക്ക് റേറ്റിംഗില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെണ്ണല്‍ വാരത്തത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട വാര്‍ത്താചാനലായി മാറിയത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്. കാലങ്ങളായി തുടരുന്ന ശീലം അവര്‍ തുടര്‍ന്നപ്പോള്‍ പോയവാരത്തിലും എതിരാളികള്‍ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തായി. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ 78 പോയിന്റാണ് നേടിയത്. രണ്ട് പോയിന്റ് മെച്ചപ്പെടുത്തിയിട്ടുണ്ട്. അതേസമയം ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ 60 പോയിന്റാണ് നേടിയത്. 47ാം ആഴ്ച്ചയില്‍ 54 പോയിന്റായിരുന്ന ചാനലാണ് ആറ് പോയിന്റ് മെച്ചപ്പെടുത്തിയത്. എന്നിട്ടും മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയായിരുന്നു ചാനല്‍.

കേരളാ വിഷന്റെ സെറ്റ് ടോപ് ബോക്‌സില്‍ ഓണ്‍ ചെയ്യുമ്ബോള്‍ തന്നെ റിപ്പോര്‍ട്ടര്‍ എത്തിയതും ട്വന്റി ഫോര്‍ ന്യൂസിനെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ഇത് മറികടക്കാാനാണ് ട്വന്റി ഫോര്‍ കുറുക്കുവഴി തേടിയത്. അതേസമയം ചാനല്‍ റേറ്റിംഗില്‍ നാലാം സ്ഥാനത്ത് പതിവ് പോലെ മനോരമ ന്യൂസാണ്. 40 പോയിന്റാണ് മനോരമക്ക്. അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസ് 36 പോയിന്റാണ് നേടിയത്.

അതേസമയം ജനം ടിവി 21 പോയിന്റുമായി ആറാം സ്ഥാനത്തു തുടരുന്നു. കൈരളി ന്യൂസ് ചാനലിനും ഇതേ പോയിന്റ് തന്നെയാണുള്ളത്. പിന്നാലെ ന്യൂസ് 18 കേരള 13 പോയിന്റുമായുണ്ട്. 9 പോയിന്റ് നേടിയ മീഡിയ വണ്ണാണ് ബാര്‍ക്ക് റേറ്റിംഗില്‍ ഏറ്റവും പിന്നില്‍.

48ാം ആഴ്ച്ചയിലെ മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്‌ഡേറ്റ് ചുവടേ:

ഏഷ്യാനെറ്റ് ന്യൂസ് – 93

റിപ്പോര്‍ട്ടര്‍ ടിവി – 78

ട്വന്റി ഫോര്‍ – 60

മനോരമ ന്യൂസ് – 40

മാതൃഭൂമി ന്യൂസ് – 36

ജനം ടിവി – 21

കൈരളി ന്യൂസ് – 21

ന്യൂസ് 18 കേരള – 13

മീഡിയ വണ്‍ – 9