
സ്വന്തം ലേഖകൻ
ആലപ്പുഴ : കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ പച്ചക്കറിയ്ക്ക് തീവിലയായി. മുരിങ്ങക്കയ്ക്ക് വില കിലോയ്ക്ക് 500 രൂപയായി ഉയര്‍ന്നു. കഴിഞ്ഞമാസം 80രൂപയായിരുന്നിടത്താണിത്.വെളുത്തുള്ളി വില കിലോയ്ക്ക് 400രൂപയായി. വലിയുള്ളി, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവക്കും വില കുതിച്ചു.
ക്രിസ്മസും ന്യൂഇയറും കൂടിയെത്തുന്നതോടെ വില കൈവിട്ടുപോകാനാണ് സാദ്ധ്യത. പച്ചക്കറി ഇനങ്ങളായ മുരിങ്ങയ്ക്ക, തക്കാളി, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീന്‍സ്, വള്ളിപ്പയര്‍, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞമാസത്തേക്കാള്‍ കിലോയ്ക്ക് 10 മുതല്‍ 50 രൂപ വരെ കൂടിയിട്ടുണ്ട്. ചുവന്നുള്ളിക്ക് കിലോയ്ക്ക് 120 രൂപയായി. തക്കാളി വില 25 ല്‍ നിന്ന് 60 രൂപയിലെത്തി. മാങ്ങയുടെ ഇന്നലത്തെ വില കിലോയ്ക്ക് 80രൂപയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പച്ചക്കറി വില (കഴിഞ്ഞ മാസത്തെ വില ബ്രാക്കറ്റില്‍)
ചുവന്നുളളി : 120 (60)വെളുത്തുള്ളി: 400 (280)
കിഴങ്ങ്: 80 ( 50)
സവാള വലുത്: 80 (55)
ചെറുത്: 60 (40)
ഇഞ്ചി: 90 (50)
പച്ചക്കായ: 40 (50)
ബീന്‍സ്: 60 (50)
വള്ളിപ്പയര്‍: 60 (35)
വെണ്ട: 50 (60)
പാവയ്ക്ക: 50 (50)
മത്തങ്ങ: 40 (60)
പടവലം: 50 (60)
മുരിങ്ങയ്ക്ക : 500 (80)
പച്ചമാങ്ങ: 50 (80)
കാരറ്റ്: 90 (65)
ബീറ്റ്റൂട്ട്: 80 (50)
വലിയുള്ളി: 75 (45)
നേന്ത്രപ്പഴം: 70 (40)