കോട്ടയം പുതുപ്പള്ളിയിൽ മദ്യലഹരിയിൽ യുവാക്കൾ പോലീസിനെ ആക്രമിച്ചു; രണ്ട് പോലീസുകാർക്ക് പരിക്ക്

Spread the love

കോട്ടയം: പുതുപ്പള്ളിയിൽ അക്രമം ഉണ്ടാകുന്നതായി 112 ലേക്ക് ഫോൺ കോൾ വന്നതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയ കൺട്രോൾ റൂം പോലീസ് സംഘത്തിന് നേരെ യുവാക്കളുടെ ആക്രമണം.

video
play-sharp-fill

അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൺട്രോൾ റൂമിലെ എസ്.ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫിസമാരായ ശ്യാം മഥനൻ,രോഹിത് എന്നിവരാണ് പോലീസ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ഇന്ന് വൈകിട്ട് പുതുപ്പള്ളിയിലാണ് സംഭവമുണ്ടായത് . അമിത മദ്യലഹരിയിൽ ബൈക്കിൽ വരികയായിരുന്ന യുവാക്കളും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ വിവരം 112 ൽ വിളിച്ച് അറിയിക്കുകയായിരുന്നു. യുവാക്കളെ മൂന്നു പേരെയും ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പുതുപ്പള്ളി ടൗണിൽ അഴിഞ്ഞാടിയ യുവാക്കളെ നാട്ടുകാർ കൈകാര്യം ചെയ്തതായാണ് ലഭിക്കുന്ന വിവരം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group