
കോട്ടയം: ചക്കുളത്തുകാവിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാർത്തിക സ്‌തംഭം ഡിസംബർ 8 ഞായറാഴ്‌ച ഉയരും. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചക്കുള ത്തുകാവിൽ പൊങ്കാല ഡിസംബർ 13ന് നടക്കും.
പുലർച്ചെ 4ന് നിർമ്മാല്യദർശനവും അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും 9ന് വിളിച്ചു ചൊല്ലി പ്രാർഥനയും തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിള ക്കിൽ നിന്നും ട്രസ്റ്റ് പ്രസിഡൻ്റും മുഖ്യകാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന തിരിയിൽ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ കേന്ദ്ര ടൂറിസം, പെട്രോ ളിയംആൻഡ് പ്രകൃതിവാതകം കേന്ദ്രസഹമന്ത്രി
സുരേഷ് ഗോപിയും സഹധർമ്മിണി രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും.ആർ.സി. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും പ്രമുഖ സമൂഹിക പ്രവർത്ത കനുമായ റെജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.
11ന് 500- ൽ അധികം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. ക്ഷേത്ര മുഖ്യകാര്യദർശി രാധാ കൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.
മാവേലിക്കര എം.പി കൊടി ക്കുന്നിൽ സുരേഷ് മുഖ്യാതിഥിയായിരിക്കും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കുകയും വെസ്റ്റ് ബംഗാൾ ഗവർണ്ണർ ഡോ. സി.വി. ആനന്ദബോസ് ഐഎഎസ് കാർത്തിക സ്‌തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിർവഹിക്കും.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, തിരുവല്ല മുൻസി പ്പൽ ചെയർപേഴ്സൺ അനു ജോർജ്, മുട്ടാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരമ്യ കെ., ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറുമായ കൊച്ചുമോൾ ഉത്തമൻ, അബ്ബാസ് അഖിലേന്ത്യാ പ്രസിഡൻ്റ് അഡ്വ. ഡി. വിജയകുമാർ, മാന്നാർ അബുദുൾ ലത്തീഫ് ,ഉത്സവ കമ്മറ്റി പ്രസിഡൻ്റ് എം.പി രാജീവ്, സെക്രട്ടറി സ്വാമിനാഥൻ എന്നിവർ പങ്കെടുക്കും.
വിവിധ ഇൻഫർമേഷൻ സെൻ്റെറുകളിൽ 1500-ത്തിലധികം ക്ഷേത്ര വോളന്റിയേഴ്സ‌് നിർദ്ദേശങ്ങളുമായി സേവന പ്രവർത്തനങ്ങൾ നടത്തും. ഭക്തരുടെ പ്രാഥമികാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തും.
പോലീസ്, കെ.എസ്. ആർ.ടി.സി., ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി, എക്സൈസ്, ജലഗതാഗതം, റവന്യൂ വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്‌ടർ മാരുടെ നേതൃത്വത്തിൽ സജ്ജീകരിക്കും.
പാർക്കിംഗിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തും. പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ നടത്തി യിരിക്കുന്നത്.