ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ സംഭവം തെക്കൻ ഡൽഹിയെ നടുക്കി: പ്രഭാത നടത്തത്തിന് പോയതിനാൽ ഒരു മകൻ രക്ഷപ്പെട്ടു: വീട്ടിൽ മോഷണം നടന്നിട്ടില്ല: അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

ഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ അമ്മയും മകളും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ കുത്തിക്കൊന്നു. പ്രഭാത നടത്തത്തിനായി പുറത്തുപോയതിനാല്‍ മകന്‍ രക്ഷപ്പെട്ടു.
തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായില്‍ ഇന്നലെ രാവിലെയാണ് സംഭവം. രാജേഷ് (53), ഭാര്യ കോമള്‍ (47), മകള്‍ കവിത (23) എന്നിവരാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മകന്‍ പതിവ് പ്രഭാത നടത്തത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹം കണ്ടത്.

പൊലീസ് ഉദ്യോസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ, വീട്ടില്‍ നിന്ന് സാധനങ്ങള്‍ ഒന്നും മോഷണം പോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലേക്ക് ഓടിക്കയറിയപ്പോള്‍ വീട്ടില്‍ മൂന്ന് പേര്‍ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് അയല്‍വാസി എഎന്‍ഐയോട് പറഞ്ഞു.

‘ഞങ്ങള്‍ വീട്ടില്‍ എത്തിയതിന് ശേഷം, മകന്‍ ഞങ്ങളോട് പറഞ്ഞു, താന്‍ പ്രഭാത നടത്തത്തിന് പോയി, തിരിച്ചെത്തിയപ്പോള്‍ തന്റെ മാതാപിതാക്കളും സഹോദരിയും കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

മാതാപിതാക്കളുടെ വിവാഹവാര്‍ഷിക ദിനമായിരുന്നു. അവരെ ആശംസിച്ചതിന് ശേഷമാണ് ഞാന്‍ പ്രഭാത നടത്തത്തിന് പോയത് എന്ന് മകന്‍ പറഞ്ഞു’- അയല്‍വാസി പറഞ്ഞു.