
കോഴിക്കോട്: കോഴിക്കോട് മേപ്പയൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകൻ സസ്പെൻഷൻ. ഗണിത അധ്യാപകനായ കൂരാച്ചുണ്ട് സ്വദേശി അനീഷിനെ അന്വേഷണ വിധേയമായി 14 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പയ്യോളി സ്വദേശിയായ ഷൈജുവിൻ്റെ മകനായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലൻ ഷൈജുവിനെ മർദിച്ചത്. ക്ലാസ് മുറിയിൽ സംസാരിച്ചതിന് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചത്.
ക്ലാസ് മുറിയിൽ വെച്ച് കൈ പിടിച്ചു തിരിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പോലീസിലും സ്കൂളിലും പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. ഇതിനു ശേഷം വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയിരുന്നു. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ് കുമാറാണ് അധ്യാപകനെ ചെയ്തത്.