
സ്വന്തം ലേഖകൻ
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചു. മരണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററിൽ രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്.
തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. രേവതിയുടെ ഒപ്പം ഉണ്ടായിരുന്ന മകൻ തേജും ബോധം കെട്ട് വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല. തേജിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റ രേവതിയുടെ ഭർത്താവ് ഭാസ്കറും മകൾ സാൻവിയും ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആണ് പുഷ്പ 2ന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. ലോകമാകെ 12,000 സ്ക്രീനുകളിലാണ് റിലീസ്. കേരളത്തിൽ 500 ലേറെ സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 250 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.



