
എ കെ ശ്രീകുമാർ
കോട്ടയം : കണ്ണൂർ വളപട്ടണത്ത് 300 പവനും ഒരു കോടിയും
കവര്ച്ച ചെയ്ത കേസിൽ പ്രതി പിടിയിലായതിന് പിന്നാലെ മുൻ പോലീസ് ഉദ്യോഗസ്ഥനും ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ റിട്ട. എസ്പി ജോർജ് ജോസഫിൻ്റെ പൊടിപോലും കാണാനില്ല.
മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്റഫിന്റെ അയൽവാസിയാണ് പിടിയിലായത്. മോഷണം നടന്ന ദിവസം പോലീസ് അയൽവാസിയായ ലിജീഷിന്റെ വീട്ടിൽ എത്തിയിരുന്നു. സംശയാസ്പദമായി എന്തെങ്കിലും കണ്ടിരുന്നോയെന്ന് പോലീസ് ലിജീഷിനോട് അന്വേഷിച്ചിരുന്നു. ഇല്ലെന്നായിരുന്നു ഇയാളുടെ മറുപടി. അതേസമയം, ലിജീഷിന്റെ തലയിലും ശരീരത്തിലും ചിലന്തിവലകളുണ്ടായിരുന്നു. മോഷണം നടന്ന സ്ഥലത്തും ഈ ചിലന്തിവലകളുണ്ടായിരുന്നു. ശരീരത്തിലെ ചിലന്തിവലകൾ ശ്രദ്ധിച്ച പോലീസ് എന്തുപറ്റിയതാണെന്ന് അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ ലിജീഷിനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ലിജിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതോടെ മോഷണം നടത്തിയത് താനാണെന്ന് ലിജീഷ് സമ്മതിച്ചു.
പിന്നാലെ പ്രതിയെ വീട്ടിലെത്തിച്ച് തൊണ്ടിമുതലും വീണ്ടെടുത്തു. കട്ടിലിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി പണവും സ്വർണ്ണവും ഒളിപ്പിച്ചുവെച്ചിരുന്നതായി കണ്ടെത്തി. 1.20 കോടി രൂപയും 300 പവനും ലിജേഷിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു.
എന്നാൽ മോഷണ ദിവസം വൈകിട്ട് നടന്ന ചാനൽ ചർച്ചയിൽ 300 പവനും ഒരു കോടിയും മോഷ്ടിച്ച പെരുങ്കള്ളൻ വെസ്റ്റ് ബംഗാളിലെ റിഷിദാബാദുകാരനാണെന്നും, ആ വീടുമായി ബന്ധമുള്ളവരല്ലെന്നും റിട്ട എസ് പി ജോർജ് ജോസഫ് തട്ടി വിടുകയായിരുന്നു. റിഷിദാബാദുകാരാണ് ഇത്തരത്തിൽ സ്വർണവും പണവും മോഷ്ടിക്കുന്നതെന്നും ജോർജ് പറഞ്ഞു. പോലീസ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും ജോർജ് ചാനൽ ചർച്ചയിൽ പറഞ്ഞു.
എന്നാൽ തൊട്ടടുത്ത വീട്ടിൽ നിന്നാണ് കള്ളനെ പോലീസ് പിടികൂടിയത്.
30 വർഷം കേരള പോലീസിൽ പണിയെടുത്ത ജോർജ് ജോസഫിന് പോലീസിനോട് പുച്ഛം മാത്രമാണുള്ളത്. പോലീസുമായി ബന്ധപ്പെട്ട ഏത് വിഷയം ചർച്ചയ്ക്ക് വന്നാലും ചാനലുകാർ ചർച്ചയ്ക്ക് വിളിക്കുന്നത് ഈ വിവരം കെട്ടവനെയാണ് . കണ്ണൂർ വിഷയത്തിൽ മാത്രമല്ല ഗുണ്ടകൾ ചേർന്ന് യുവാവിനെ തല്ലിക്കൊന്ന ശേഷം ചുമന്ന് കൊണ്ടു വന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ്റെ മുറ്റത്തിട്ട കേസിലും ഇത്തരത്തിൽ വിവരക്കേട് വിളിച്ചു പറഞ്ഞിട്ടുണ്ട് ഇയാൾ.
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ യുവാവിനെ തല്ലിക്കൊന്ന ശേഷം ചുമന്നു കൊണ്ടു വന്ന ഗുണ്ടയെ വെടിവെച്ച് കൊന്നില്ലെന്ന് പറഞ്ഞ് കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യ്ക്കെതിരെയും സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെയും ചാനൽ ചർച്ചകളിൽ പൊട്ടിത്തെറിച്ചതും ജോർജ് ജോസഫ് ആയിരുന്നു.
പത്തൊൻപത് വയസുകാരനെ കൊന്ന് തോളിലിട്ട് പൊലീസ് സ്റ്റേഷന് മുന്നിലെത്തി നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽപെട്ടയാൾ വെല്ലുവിളി നടത്തുമ്പോൾ എന്ത് കൊണ്ട് അവിടെയുണ്ടായിരുന്ന പൊലീസുകാർ പ്രതിയെ അകത്തിരിക്കുന്ന തോക്കെടുത്ത് വെടിവച്ച് കൊലപ്പെടുത്തിയില്ലെന്നായിരുന്നു ജോർജിന്റെ അന്നത്തെ പ്രതികരണം.
ആവേശത്തിന് ഇങ്ങനെ പലതും പറയാം, ചാനൽ ചർച്ച കേട്ടുകൊണ്ടിരിക്കുന്ന പൊട്ടന്മാർ കൈയ്യടിക്കും. എന്നാൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് മൂന്ന് പതിറ്റാണ്ടോളം പൊലീസിൽ സേവനമനുഷ്ഠിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരത്തിലുള്ള വിവരക്കേടുകൾ വിളിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ അറിവും വിവരവും സർവീസിലെ പാരമ്പര്യവും പരിശോധിക്കേണ്ടിയിരിക്കുന്നു.
മാത്രവുമല്ല സർവ്വീസിലുടനീളം സസ്പെൻഷനടക്കമുള്ള ഗുരുതരമായ അച്ചടക്ക നടപടികൾക്ക് വിധേയനായിട്ടുള്ള യാളുമാണ് ജോർജ് ജോസഫ്
1974ൽ എസ് ഐ ആയി സർവീസിൽ കയറിയ ഇദ്ദേഹം 83ൽ സിഐ ആയി. 97 ൽ ഡി വൈ എസ് പിയായി 81 ൽ ജോർജിന്റെ ഇൻക്രിമെന്റ് 6 മാസത്തേക്ക് സർക്കാർ തടഞ്ഞു.
82 ൽ ആദ്യ സസ്പെൻഷൻ ലഭിച്ചു. 85 ൽ മൂന്ന് വർഷത്തേക്ക് വേതന വർദ്ധനവ് തടഞ്ഞു.
92 ൽ വീണ്ടും സസ്പെൻഷൻ
94ൽ വാർഷിക വേതന വർദ്ധനവ് ഒരു വർഷത്തേക്ക് തടഞ്ഞു.
94 ൽ തന്നെ വാർഷിക വേതന വർദ്ധനവ് വീണ്ടും ഒരു വർഷത്തേക്ക് തടഞ്ഞു
ഇങ്ങനെ സർവ്വീസിലുടനീളം 8 ൻ്റെ പണി വാങ്ങിയ ഉദ്യോഗസ്ഥനാണ് അന്തസായി പണിയെടുക്കുന്ന പൊലീസുകാരെ ചട്ടം പഠിപ്പിക്കുന്നത്.



