
രാജ്യത്ത് ഡിസംബര്‍ മാസത്തില്‍ 17 ദിവസവും കേരളത്തില്‍ മാത്രം എട്ടുദിവസവും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മാസത്തില്‍ മൊത്തം 17 ബാങ്ക് അവധികള്‍ വരുന്നത്.
പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണ് ഈ 17 അവധികള്‍. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. എന്നാല്‍ അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ക്രിസ്മസും അടക്കം എട്ടുദിവസമാണ് ബാങ്കിന് അവധിയുള്ളൂ. ഡിസംബര്‍ 1 ഞായറാഴ്ച കടന്നുപോവുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവധിയും വിവരങ്ങളും അടങ്ങുന്ന പട്ടിക താഴെ:
ഡിസംബര്‍ 1: ഞായറാഴ്ച
ഡിസംബര്‍ 3: ഗോവയില്‍ അവധി ( Feast of St. Francis Xavier)
ഡിസംബര്‍ 8: ഞായറാഴ്ച
ഡിസംബര്‍ 12: മേഘാലയയില്‍ അവധി ( Pa-Togan Nengminja Sangma)
ഡിസംബര്‍ 14: രണ്ടാം ശനിയാഴ്ച
ഡിസംബര്‍ 15: ഞായറാഴ്ച
ഡിസംബര്‍ 18: മേഘാലയയില്‍ അവധി (Death Anniversary of U SoSo Tham)
ഡിസംബര്‍ 19: ഗോവയില്‍ അവധി ( Goa Liberation Day )
ഡിസംബര്‍ 22: ഞായറാഴ്ച
ഡിസംബര്‍ 24: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ്)
ഡിസംബര്‍ 25: ഇന്ത്യ മുഴുവന്‍ അവധി ( ക്രിസ്മസ്)
ഡിസംബര്‍ 26: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ് ആഘോഷം)



