
ചെന്നൈ : ഫോൺ ആപ്പ് വഴി വിദ്യാർഥികള്‍ക്ക് ലഹരി വില്‍പന നടത്തുന്നതിനിടെ തമിഴ് നടൻ മൻസൂർ അലിഖാൻ്റെ മകൻ പൊലീസ് പിടിയിലായി.
മൻസൂർ അലിഖാൻ്റെ മകൻ അലിഖാൻ തുഗ്ലഖിനെയാണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം, ചെന്നൈയിലെ മുകപ്പർ പ്രദേശത്തെ ഒരു സ്വകാര്യ കോളജിലുള്ള വിദ്യാർഥികള്‍ക്ക് ഫോണ്‍ ആപ്പ് വഴി മയക്കുമരുന്ന് വിറ്റ 5 കോളജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ 10 കോളജ് വിദ്യാർഥികളെ കൂടി പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നാണ് ലഹരി വില്‍പനയില്‍ തുഗ്ലക്കിനുള്ള പങ്ക് പൊലീസ് മനസ്സിലാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചെന്നൈ ജെജെ നഗർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അന്വേഷണത്തില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് കഞ്ചാവ് വാങ്ങി ചെന്നൈ കടങ്ങോലത്തൂരിലെ സ്വകാര്യ കോളജ് വിദ്യാർഥികള്‍ക്ക് പ്രതികള്‍ വില്‍ക്കുന്നതായും മെത്താംഫെറ്റാമിൻ എന്ന മയക്കുമരുന്നിൻ്റെ വില്‍പന പ്രതികള്‍ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.



