
തിരുവനന്തപുരം: എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത യു ആര് പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗില്‍ ഉപഹാരം നല്കി സ്പീക്കര്‍.
ഭരണഘടനയും നിയമസഭാ ചട്ടങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങളുമാണ് ബാഗില്‍ ഉള്ളത്. ബാഗ് എംഎല്‍എ ഹോസ്റ്റലില്‍ എത്തിച്ചു. ഉടൻ ഉപഹാരം രാഹുലിനും യു ആര് പ്രദീപിനും കൈമാറും. നീല ട്രോളി ബാഗ് യാദൃശ്ചികമാണെന്നാണ് സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് തമ്ബി ഹാളില്‍ നടന്ന ചടങ്ങിലാണ് യു ആര് പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് ഉച്ചയോടെ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മന്തിമാരും ചടങ്ങില്‍ പങ്കെടുത്തു. മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാനാകും മുഖ്യപരിഗണനയെന്ന് പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ആദ്യ പരിഗണനയെന്ന് രാഹുലും പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


