പാറയിൽ നിന്ന് വീടിനു മുന്നിലെ കൊക്കയിലേക്ക് കാൽ വഴുതി വീണ് യുവതിക്ക് ദാരുണാന്ത്യം

Spread the love

മലപ്പുറം: കരുളായി ഉൾവനത്തിൽ പാറയിൽ നിന്ന് കാൽ വഴുതി വീണ് ആദിവാസി യുവതി മരിച്ചു. ചോല നായിക്ക ആദിവാസി വിഭാഗത്തിൽപ്പെട്ട മാതി (27) ആണ് മരിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മാതിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

കുടിലിന് പുറത്തിറങ്ങിയപ്പോൾ കാൽ വഴുതി വീടിനു മുന്നിലെ കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് മാതിയുടെ ഭർത്താവ് ഷിബു പോലീസിനോട് പറ‍ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയിൽ കാൽ വഴുതി വീണ പാടുകൾ ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.