കുമരകം ചാണാഞ്ചേരി പാലം അപകടത്തിൽ: രണ്ടു വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം:.പഞ്ചായത്ത് അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ;നൂറുകണക്കിന് യാത്രക്കാർ വലയുന്നു.

Spread the love

കുമരകം :പഞ്ചായത്തിലെ 13-11 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചാണാഞ്ചേരി പാലം തകർന്ന് ശോചനീയാവസ്ഥയിലായിട്ട് വർഷങ്ങളായി. പാലത്തിന്റെ ശോചനീയാവസ്ഥയിൽനിന്നും ശാപമോക്ഷം എന്ന് നേടുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ.

video
play-sharp-fill

കുമരകം എസ്.ബി.ഐക്ക് സമീപമുള്ള ചാലുങ്കൽ റോഡിലൂടെ ചൊള്ളന്തറ ഭാഗത്തേക്കും, അമ്മങ്കരി നസ്രത്ത് റോഡിലേക്കും പോകുന്ന വഴിയിൽ പതിമൂന്നാം വാർഡിലെ

ചാണാഞ്ചേരിഭാഗവും പതിനൊന്നം വാർഡിലെ ചൊള്ളന്തറയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപാലമാണ് സ്ലാബുകൾ ഇളകി അപകടാവസ്ഥയിൽ തകർന്ന് കിടക്കുന്നത്. വികസനത്തിന്റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണക്കുകൾ എണ്ണി എണ്ണി പറയുന്ന ഭരണാധികാരികൾ ഈ പാലത്തിന്റെ അവസ്ഥ കണ്ടില്ലന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. വായനശാല, ഏട്ടങ്ങാടി, ചൊള്ളന്തറ എന്നീ

പ്രദേശങ്ങളിൽനിന്നും അപ്സര, ബോട്ട്ജെട്ടി ഭാഗത്തേക്ക് പോകുവാൻ കാൽനട യാത്രക്കാർ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന വിശാഖംതറ വഴിയുള്ള റോഡ് ചാണാഞ്ചേരി പാലം

തകർന്നതോടെ യാത്രക്കാരും ഉപേക്ഷിച്ചു. പാലത്തിന്റെ ദുരവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.