
ഇടുക്കി: സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് രണ്ട് പേർക്ക് പരിക്ക്.
മുരിക്കാശേരി ചെമ്പകപ്പ് പാറ വെട്ടിക്കുന്നേല്‍ വീട്ടില്‍ രാജന്‍ (46), ആനവിരട്ടി തണ്ടേപറമ്പില്‍ വീട്ടില്‍ വിജു (49) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ആറുപേര്‍ ഉള്‍പ്പെടുന്ന ജോലിക്കാരുടെ സംഘം മണ്ണ് ഇടിക്കുകയായിരുന്നു. ഈ സമയത്ത് മുകള്‍ ഭാഗത്ത് നിന്നും പഴയ സംരക്ഷണ ഭിത്തിയോടു കൂടി മണ്ണ് ഇരുവരുടെയും ദേഹത്തേക്ക് ഇടിഞ്ഞുവീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ ഇരുവരെയും മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കാന്തല്ലൂര്‍ ഗുഹനാഥപുരത്താണ് സംഭവം.



