വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; 11 പേർക്ക് പരിക്ക് ; ബസിലുണ്ടായിരുന്നത് 45 വിദ്യാർഥികൾ ; വിനോദയാത്രയ്ക്ക് എത്തിയ പത്താം ക്ലാസ് വിദ്യാർഥികളാണ് അപകടത്തില്‍പെട്ടത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൽപറ്റ: വയനാട് വൈത്തിരിയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 11 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിയുകയയായിരുന്നു. കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസ് ആണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 45 വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമ്പത് അധ്യാപകരും ഒരു കുക്കും ബസിലുണ്ടായിരുന്നു. വിനോദയാത്രയ്ക്ക് എത്തിയ കെപിഎസ് ആർനള്ളി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് അപകടത്തില്‍പെട്ടത്.