നടുറോഡിൽ ക്രൂര കൊലപാതകം ; കാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊന്നു ; ഒപ്പമുള്ള യുവാവിന് പൊള്ളലേറ്റു ; കൊലപാതകത്തിന് പിന്നിൽ കുടുംബ പ്രശ്‌നം ; യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: കൊല്ലം ചെമ്മാംമുക്കില്‍ കാറിന് തീയിട്ട് ഭർത്താവ് ഭാര്യയെ കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു.

യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൂടെയുണ്ടായിരുന്ന സോണി എന്ന യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ ചികിത്സയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപത് മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസില്‍ നിന്നുള്ള വിവരം. കുറേ ദിവസമായി അനിലയും പത്മരാജനും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ല.

ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം.

കൊല്ലം നഗരത്തിൽ ബേക്കറി സ്ഥാപനത്തിൻ്റെ ഉടമയാണ് കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടയാളല്ല കാറിൽ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്.