
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ട്രെയിന്‍ വൈകിയോടുന്നതില്‍ ക്ഷമാപണം കേട്ട് പഴിക്കുന്ന യാത്രക്കാര്‍ക്ക് അല്പം ആശ്വാസം നല്കുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അനിശ്ചിതമായി ട്രെയിന്‍ വൈകുന്ന പക്ഷം യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും സ്നാക്സും നല്കാന് റെയില്‍വെ ആലോചിക്കുന്നു.
പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസുകളിലാണ് ഈ സേവനം ലഭ്യമാക്കുക എന്നാണ് സൂചന. നിശ്ചയിച്ച സമയത്തെക്കാള്‍ രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാലാകും ഈ സേവനം കിട്ടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
- ചായ/കാപ്പി- ചായ അല്ലെങ്കില്‍ കാപ്പി ഒപ്പം ബിസ്ക്കറ്റ് , പ്രാതല്‍ അല്ലെങ്കില്‍ വൈകുന്നേരത്തെ ചായ- ബ്രഡ്, ബട്ടര്‍, ജ്യൂസ്, ചായ അഥവാ കാപ്പി, ഉച്ച ഭക്ഷണം, അത്താഴം: ചോറും പരിപ്പ് കറിയും, അച്ചാര്‍ പാക്കറ്റുകളും ഉണ്ടായിരിക്കും/ ഏഴ് പൂരി, വിവിധ പച്ചക്കറികള്‍. അച്ചാര്‍ പാക്കറ്റ്
ട്രെയിന്‍ വൈകുന്ന ഘട്ടത്തില്‍ സ്റ്റേഷനുകളിലെ വിശ്രമ മുറികള്‍ കൂടുതല്‍ തുക നല്‍കാതെ ഉപയോഗിക്കാനാവും. ഭക്ഷണശാലകളും ട്രെയിന്റെ വരവ് അനുസരിച്ച് പ്രവര്‍ത്തിക്കും. ഇത് കൂടാതെ ആര്.പി.എഫിന്റെ സേവനവും ഉറപ്പാക്കും.



