
ഡൽഹി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിലെ എന്‍സാക്കയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 100 മരണം.
നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
സൗഹൃദ മല്‍സരത്തിനിടെ റഫറിയുടെ തീരുമാനത്തെ ചൊല്ലി ആരാധകര്‍ തമ്മില്‍
വാക്കേറ്റമുണ്ടായെന്നും തുടര്‍ന്ന് ഗ്രൗണ്ടിലേക്കിറങ്ങുകയുമായിരുന്നു എന്നാണ് വിവരം. ഇതിനേത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതശരീരങ്ങള്‍ കൊണ്ട് പ്രാദേശിക ആശുപത്രികള്‍ നിറഞ്ഞുവെന്ന് നാട്ടുകാരില്‍ ചിലര്‍ വാര്‍ത്താ ഏജന്‍സികളോട് വെളിപ്പെടുത്തി. മൃതദേഹങ്ങള്‍ നിലത്ത്
കൂട്ടിയിട്ടിരിക്കുകയാണെന്നും മോര്‍ച്ചറികളില്‍ സൂക്ഷിക്കാന്‍ ഇനി സ്ഥലമില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.