
പൈപ്പിടാൻ കുഴിയെടുത്തു: പിന്നെ ആരും തിരിഞ്ഞു നോക്കുന്നില്ല: കുഴിമൂടാത്തതിനാൽ യാത്രക്കാർ വലയുന്നു കുമരകം പഞ്ചായത്തിലെ കാട്ടുത്തറ റോഡാണ് കുഴിച്ചത്.
കുമരകം: കുമരകം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കാട്ടൂത്തറ റോഡ് പൊളിച്ചതൊടെ നാട്ടുകാർ ദുരിതത്തിൽ. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വെള്ളം ഒഴുക്കിവിടാൻ റോഡിന് കുറുകെ പൈപ്പ് (തൂമ്പ്) സ്ഥാപിക്കുവാൻ എടുത്ത കുഴിയാണ് നാട്ടുകാരെ ദുരിതത്തിൽ ആഴ്ത്തിയത്.
കുഴിയെടുത്തപ്പോൾ പൊട്ടിപ്പോയ ജല അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് ലൈൻ നന്നാക്കിയതിനാൽ കുടിവെള്ളം ലഭിക്കുന്നുണ്ട് എന്ന് നാട്ടുകാർ ആശ്വസിക്കുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് റോഡ് പൊളിച്ചത്. ഒരാഴ്ചയായിട്ടും റോഡ് പൂർവ്വ സ്ഥിതിയിലാക്കാൻ ജനപ്രതിനിധികളോ, പഞ്ചായത്ത് അധികൃതരോ, സ്വകാര്യ വ്യക്തിയോ നടപടി സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ചന്തക്കവലയിൽ നിന്നും ആയുർവ്വേദ ആശുപത്രി റോഡിലൂടെ കാട്ടൂത്ര വഴി അമ്മങ്കരി നസ്രത്ത് റോഡ് , ചൊള്ളന്തറ, ഏട്ടങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ കടുത്ത ദുരിതമാണ് നേരിടുന്നത്.
കനത്ത മഴ പെയ്തതുമൂലം കുഴിയിൽ വെള്ളം നിറഞ്ഞ അവസ്ഥയിലാനുള്ളത്. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് റോഡ് പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.