റേഷൻ കാർഡുള്ള എല്ലാ കുടുംബത്തിനും 5000 ധനസഹായം:പശുവിനെ നഷ്ടപ്പെട്ടവർക്ക് 40,000 രൂപയും വീടുകളുടെ അറ്റകുറ്റപ്പണിക്ക് 20,000 രൂപ നല്‍കാനും സർക്കാർ തീരുമാനം

Spread the love

കൊച്ചി: കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളില്‍ ധനസഹായം പ്രഖ്യാപിച്ച്‌ പുതുച്ചേരി സർക്കാർ. റേഷൻ കാർഡ് ഉള്ള എല്ലാ കുടുംബത്തിനും 5000 രൂപ വെച്ച്‌ നല്‍കും.

video
play-sharp-fill

കൃഷിനാശത്തിന് ഒരു ഹെക്ടറിന് 30,000 രൂപയും പശുവിനെ നഷ്ടപ്പെട്ടവർക്ക് 40,000 രൂപയും നല്‍കും. വീടുകളുടെ അറ്റകുറ്റപ്പണിക്ക് 20,000 രൂപ നല്‍കാനും തീരുമാനം. പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിയാണ് ധനസഹായം പ്രഖ്യാപിച്ചത്.

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള കനത്ത മഴയില്‍ പുതുച്ചേരിയില്‍‌ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളില്‍ വെള്ളംകയറി. വെള്ളപ്പാച്ചിലില്‍പ്പെട്ട് രണ്ടു പേർ മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടുകളിലും അപ്പാർട്ട്‌മെന്റുകളിലും കുടുങ്ങിയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനായി സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും എത്തി.

30 വർഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ മഴയാണ് കഴിഞ്ഞ ഒരുദിവസം പുതുച്ചേരിയില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറില്‍ 48.4 സെന്റീമീറ്റർ മഴ. മഴക്കെടുതിയില്‍ 1000-ഓളം പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി.