
പത്തനംതിട്ട: മലയാലപ്പുഴ പൊതീപ്പാടിൽ പറമ്പിൽ നിന്ന് തലയോട്ടി കണ്ടെത്തി. മനുഷ്യൻ്റെ തലയോട്ടിയാണെന്നാണ് സംശയിക്കുന്നത്.
ഏറെക്കാലമായി കാടുപിടിച്ചു കിടന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലമാണിത്. ഇവിടെ നിന്ന് ഇന്ന് രാവിലെയാണ് തലയോട്ടി കണ്ടെത്തിയത്.
ഇവിടെ കാട് വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. കൂടുതൽ പരിശോധനയ്ക്കായി തലയോട്ടി ഫോറന്‍സിക് അധികൃതര്‍ കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥലത്ത് പരിശോധന നടത്തുമെന്നും അന്വേഷണത്തിനുശേഷമെ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.