
കോഴിക്കോട്: മഴയൊന്ന് കനത്ത് പെയ്താൽ പിന്നെ എല്ലാവരും എത്തുന്നത് കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ ആയിരിക്കും. മഴ മുന്നറിയിപ്പ് മാത്രമായി കളക്ടർ കുറിപ്പ് ചുരുക്കിയാൽ പിന്നെ പോസ്റ്റിന് താഴെ അവധി ആവശ്യപ്പെട്ടുള്ള മുറവിളി ആയിരിക്കും.
അവധി ആവശ്യപ്പെട്ട് കമന്റ് ബോക്സിൽ എത്തുന്നവരിൽ കുട്ടികൾ ഉണ്ടെങ്കിലും മുതിർന്നവരാണ് കൂടുതൽ അവധിക്കായി കാത്തിരിക്കുന്നത്. എന്നാൽ, ഇതിൽ ഏറ്റവും കൂടുതൽ അധ്യാപകരും ഡ്രൈവർമാരുമാണ് എന്നതും പ്രത്യേകം എടുത്ത പറയേണ്ടതാണ്.
ഇത്തരം അവധി യാചകര്‍ക്ക് പണി കൊടുത്തിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടര്‍. മഴ മുന്നറിയിപ്പ് അടങ്ങിയ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സ് പൂട്ടിയിരിക്കുകയാണ് കളക്ടർ. എന്നാല്‍, വീടിന്റെ ഗെയ്റ്റ് പൂട്ടിയാലും യാചിക്കാന്‍ അപ്പുറത്തെ വീട്ടിലെ മതിലിന് മുകളില്‍ കയറുന്ന അവസ്ഥ പോലെയായിരുന്നു പിന്നീടുള്ള കാര്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ദിവസം മുമ്പത്തെ എയ്ഡ്‌സ് ഡേ പോസ്റ്റിന് താഴെയായിരുന്നു അവധി അഭ്യര്‍ത്ഥനയുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയത്. അയല്‍ ജില്ലയായ മലപ്പുറത്ത് അവധി പ്രഖ്യാപിച്ചതോടെയാണ് കളക്ടറിന്റെ പോസ്റ്റിലേക്ക് നിരവധി എഫ്ബി ഐഡികളിൽ നിന്നും കമന്റുകൾ എത്തിയത്.



