ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ല ; വൈദ്യുതി ഉൽപാദന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും പ്രശ്നം ; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചേക്കും ; നിരക്ക് വർധനയല്ലാതെ മറ്റു വഴികളില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചേക്കും. നിരക്ക് വർധനയല്ലാതെ മറ്റു വഴികളില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. വൈദ്യുതി ഉൽപാദന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും പ്രശ്നങ്ങൾക്കു കാരണമാണ്. ഉപയോക്താക്കൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാകും നിരക്ക് വർധിപ്പിക്കുക.

അന്തിമ തീരുമാനം വൈദ്യുതി റഗുലേറ്ററി കമ്മിഷന്റേതാണ്. കമ്മിഷന്റെ ഹിയറിങ് കഴിഞ്ഞതിനാൽ ആ റിപ്പോർട്ട് വൈകാതെ കെഎസ്ഇബിക്കു കൈമാറും. റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപയോക്താക്കൾക്കു യൂണിറ്റിന് ശരാശരി 34 പൈസ വീതം കൂട്ടണമെന്നാണു കെഎസ്ഇബിയുടെ ആവശ്യം. കെഎസ്ഇബി സമർപ്പിച്ച താരിഫ് പെറ്റിഷനിൽ കമ്മിഷൻ തെളിവെടുപ്പ് നേരത്തേ പൂർത്തിയാക്കിയിരുന്നു.