
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണറാണ് റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയത്.
സുപ്രീംകോടതി വിധികള്‍ ചൂണ്ടികാട്ടിയാണ് റിപ്പോര്‍ട്ട്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത വ്യക്തികള്‍ പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്നും മറ്റൊരാള്‍ പരാതി നല്‍കിയാല്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പുകളില്‍ ഏതെങ്കിലും പരാമര്‍ശം അടങ്ങിയ സന്ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അഡ്മിനായി സര്‍വീസിലെ ഹിന്ദു മതത്തിലുള്ളവര്‍ മാത്രം അംഗങ്ങളാക്കി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ ഹാക്ക് ചെയ്ത് വാട്‌സ് ഗ്രൂപ്പുകളിലേയ്ക്ക് ചേര്‍ക്കുകയായിരുന്നുവെന്നാണ് ഗോപാലകൃഷ്ണന്‍ വാദിച്ചത്.



