പോലീസ് ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ  യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു

Spread the love

 

കൽപറ്റ: സോഷ്യൽ മീഡിയയിലൂടെ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീർ പള്ളിവയലിനെതിരെയാണ് കേസെടുത്തത്.

video
play-sharp-fill

 

ചൂരൽമല പുനരധിവാസം വൈകുന്നെന്ന് ആരോപിച്ച് ശനിയാഴ്ച യൂത്ത് കോൺഗ്രസ് കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ജഷീറിന് ക്രൂരമായ മർദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിനോയിയുടെ ചിത്രം ഉൾപ്പെടെയുള്ള ഭീഷണിക്കുറിപ്പ് ജഷീർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത‌ത്‌. ‘ദൈവം ആയുസ് തന്നിട്ടുണ്ടേൽ മോനേ വിനോയ് കെ.ജെ, തന്നെ വിടത്തില്ല’ എന്നാണ് ജഷീർ കുറിച്ചത്.

 

തന്നെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചതെന്ന് വിനോയ് നൽകിയ പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group